കൈക്കൂലി കേസുകളിലെ ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്തുവാന്‍ ഒരുങ്ങി കുവൈറ്റ് ആന്റി കറപ്ഷൻ അതോറിറ്റി

  • 24/10/2021

കുവൈത്ത് സിറ്റി: കൈക്കൂലി കേസുകളിലെ ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്തുവാന്‍ ഒരുങ്ങി കുവൈറ്റ് ആന്റി കറപ്ഷൻ അതോറിറ്റി. ഇത് സംബന്ധമായ ചര്‍ച്ചകള്‍ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിലെ ബന്ധപ്പെട്ട കമ്മിറ്റിയുമായി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ കേസുകളിലെ തെളിവുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണം നടത്താനും സ്വകാര്യമേഖലയിലെ അഴിമതി കേസുകളിലും ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ കുവൈറ്റ് ആന്റി കറപ്ഷൻ അതോറിറ്റിക്ക്  (നസാഹ) സാധിക്കും. 

അഴിമതിയെ ചെറുക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഭേദഗതിയെന്ന് നസാഹ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പുതിയ ചട്ടങ്ങള്‍ അനുസരിച്ച് അഴിമതി നടത്തിയ സ്വകാര്യ ജീവനക്കാരനെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികളും നസാഹക്ക് സാധ്യമാകും. കോവിഡ് പ്രതിസന്ധി കള്‍ക്ക് ശേഷം  സര്‍ക്കാര്‍ ഏജന്‍സികളുടെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍  വന്ന് തുടങ്ങിയതായും കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രമായി 26,487 പ്രസ്താവനകൾ ലഭിച്ചതായും നസാഹ അധികൃതര്‍ അറിയിച്ചു. 

Related News