കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു, മരണപ്പെട്ടത് കോട്ടയം സ്വദേശി.

  • 24/10/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു.  കോട്ടയം വേളൂർ സ്വദേശി മുഹമ്മദ് അൻസാറിനെയാണ് (47 ) ഫഹാഹീൽ  പ്രദേശത്തെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച് 20 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. 

കുവൈറ്റിലുള്ള  സഹോദരങ്ങളും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനുകളിലും വിവിധ ആശുപത്രികളിലായി പരിശോധന നടത്തിയിരുന്നു, കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഫഹാഹീലിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് മൃതദേഹം മുഹമ്മദ് അൻസാറിന്റേതെന്ന് തിരിച്ചറിഞ്ഞത്. 

വെല്ലൂർ മാളിക്കൽ നസിയ മൻസിൽ മുഹമ്മദ് ഇബ്രാഹിമിന്റെയും ഭീമ ബീവിയുടെയും മകനാണ് അൻസാർ, കുവൈത്തിൽ ഫഹാഹീലിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം കുവൈത്തിൽ സംസ്കരിക്കും. 

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  

Related News