​ഗ്ലോബൽ പാസ്പോർട്ട് ഇൻഡക്സ്; കുവൈറ്റ് പാസ്പോർട്ടിന് 97-ാം സ്ഥാനം.

  • 24/10/2021

കുവൈത്ത് സിറ്റി: ഗ്ലോബൽ പാസ്പോർട്ട് ഇൻഡക്സിൽ കുവൈത്തി പാസ്പോർട്ടിന് 97-ാം റാങ്ക്. യുകെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇമി​ഗ്രേഷൻ കൺസൾട്ടൻസിയായ ​ഗ്ലോബൽ സിറ്റിസൺ സൊലൂഷനാണ് പട്ടിക തയറാക്കിയത്. 197 രാജ്യങ്ങളുടെ പാസ്പോർട്ടുകളാണ് വിലയിരുത്തിയത്. വിസരഹിത യാത്ര ഉൾപ്പെടെയുള്ള യാത്രാ ആനുകൂല്യങ്ങൾക്ക് പുറമെ നിക്ഷേപ അവസരങ്ങൾ, ജീവിതനിലവാരം അടക്കമുള്ള കാര്യങ്ങൾ പരി​ഗണിച്ചാണ് റാങ്കിം​ഗ് തീരുമാനിച്ചത്.

മൊബിലിറ്റി ഇൻഡക്സിൽ 37.62 പോയിന്റുകൾ നേടിയ കുവൈത്ത് 100-ാം സ്ഥാനത്താണ്. കുവൈത്തി പാസ്പോർട്ടുള്ളയാൾക്ക് 51 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 59 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ ലഭിക്കും. 88 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ വിസ ആവശ്യമാണ്. നിക്ഷേപ സൂചികയിൽ കുവൈത്ത് 68.5 പോയിന്റുകൾ നേടിയപ്പോൾ ജീവിതനിലവാര സൂചികയിൽ 54.9 പോയിന്റുകളും സ്വന്തമാക്കി. പട്ടിക അനുസരിച്ച് യുഎസിനാണ് ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ളത്. ജർമനി, കാന‍‍ഡ, നെതർലാൻഡ്സ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളാണ് പിന്നാലെയുള്ളത്.

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  


Related News