കുവൈത്തിലെ കൊവിഡ് മരണനിരക്ക് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിൽ

  • 25/10/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ കൊവിഡ് മരണനിരക്ക് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിൽ. വെബ്സൈറ്റായ ദി നാഷണൽ ആണ് കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം മെയ് വരെയുള്ള കൊവി‍ഡ് മരണങ്ങൾ യൂണിവേഴ്സിറ്റി ഓഫ് ജോർദാനിലെയും അമേരിക്കയിലെ ഇന്ത്യാനയിലെ സെന്റ് മേരീസ് മെഡിക്കൽ ​ഗ്രൂപ്പിലെ ​ഗവേഷകരുമാണ് പഠനവിധേയമാക്കിയത്.

​ഗൾഫ് രാജ്യങ്ങളിലും 33 യൂറോപ്യൻ രാജ്യങ്ങളിലും നടത്തിയ പഠനത്തിൽ ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ മരണനിരക്ക് 5-10 മടങ്ങ് കൂടുതലാണെന്ന് ​ഗവേഷകർ കണ്ടെത്തി. കുവൈത്തിലെ മരണനിരക്ക് 0.69 ശതമാനമാണ്. യുഎഇ 1.06, സൗദി അറേബ്യ 0.62, ഒമാൻ 0.45 ബഹറൈൻ 0.15, ഖത്തർ 0.06 എന്നിങ്ങനെയാണ് മറ്റ് ​ഗൾഫ് രാജ്യങ്ങളിലെ മരണനിരക്ക്. അതേസമയം യൂറോപ്പിലെ മിക്ക രാജ്യങ്ങളെയും നിരക്ക് മൂന്ന് ശതമാനത്തിന് മുകളിലാണ്. 10 രാജ്യങ്ങളിൽ ഇത് 10 ശതമാനത്തിലും കൂടുതലായതായി പഠനം പറയുന്നു


കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  

Related News