'വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണശേഷിയിലെത്താൻ സമയമെടുക്കും; സിവിൽ ഏവിയേഷൻ പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടർ.

  • 25/10/2021

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തിപ്പിക്കാനുള്ള തീരുമാനം ഇന്നലെ മുതൽ ഔദ്യോ​ഗികമായി പ്രാബല്യത്തിൽ വന്നെങ്കിലും  അത് പ്രായോ​ഗികമായി നടപ്പാക്കാൻ സമയമെടുക്കും. ഇന്നലെ 164 റൗണ്ട് ട്രിപ്പുകളാണ്  കുവൈറ്റ്  വിമാനത്താവളത്തിൽ നിന്നുണ്ടായത്. കൊവി‍ഡ് 19 മഹാമാരിക്ക് മുമ്പുള്ള തരത്തിലേക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനം മാറ്റിയെടുക്കാൻ സന്നദ്ധമാണെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ പ്ലാനിം​ഗ് ആൻഡ് പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒ‌ത്തൈബി പറഞ്ഞു. 

യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് ആവശ്യമായ സീറ്റുകൾ നൽകാനും യാത്ര സുഗമമാക്കുകയും ചെയ്യണമെന്നുമാണ് മന്ത്രിസഭയുടെ തീരുമാനം. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികൾ തമ്മിൽ ഒരു സ്ഥിരമായ ഏകോപനമുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ആഭ്യന്തര, ആരോ​ഗ്യ മന്ത്രിമാരുടെയും കസ്റ്റംസ് ജനറൽ അഡ്മിസ്ട്രേഷന്റെയും നേതൃത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇 

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News