ടെർമിനൽ രണ്ടും (T2) കാർ​ഗോ സിറ്റിയും കുവൈത്തിനെ ആഗോള "ട്രാൻസിറ്റ്" കേന്ദ്രമാക്കും; 133ൽ അധികം രാജ്യങ്ങളുമായി വ്യോമഗതാഗത കരാറിൽ ഒപ്പുവച്ചു.

  • 25/10/2021

കുവൈത്ത് സിറ്റി: നവംബർ ഒന്നിന് വിന്റർ ഷെഡ്യൂൾ ആരംഭിക്കുമ്പോൾ തന്നെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്തവാളം 100 ശതമാനം പൂർണശേഷിയിൽ പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന്  സിവിൽ ഏവിയേഷൻ ജനറൽ അഡ്മിസ്ട്രേഷൻ ഡയറക്ടർ ജനറൽ എഞ്ചിനിയർ യൂസഫ് അൽ ഫവ്‍സാൻ വ്യക്തമാക്കി. ടെർമിനൽ രണ്ടും കാർ​ഗോ സിറ്റിയും കുവൈത്തിനെ  2024-ലെ കിഴക്കും പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന ഒരു ആഗോള "ട്രാൻസിറ്റ്"  കേന്ദ്രമാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ടെർമിനൽ ഒന്ന്, മൂന്ന്, നാല്, അഞ്ച് എന്നിവ തയാറായിട്ടുണ്ട്. ആഭ്യന്തര, ആരോ​ഗ്യ മന്ത്രാലങ്ങളുമായും കസ്റ്റംസ് ജനറൽ അഡ്മിസ്ട്രേഷനുമായും സഹകരിച്ച് കൊവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് മടങ്ങാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി കഴിഞ്ഞു. നവംബർ ഒന്ന് മുതൽ വിമാന സർവ്വീസുകളു‌ടെ എണ്ണം എയർലൈനുകളുടെ ആവശ്യം പോലെയായിരിക്കും. വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നത് ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ കുറയുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് കാലത്ത് ഏറ്റവും നഷ്ടമുണ്ടായ മേഖലകളാണ് സിവിൽ ഏവിയേഷനും എയർ ട്രാൻസ്പോർട്ട് സെക്ടറും. പാപ്പരത്തം പ്രഖ്യാപിച്ച പ്രമുഖ കമ്പനികളുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ  കുവൈറ്റ് 133ൽ അധികം രാജ്യങ്ങളുമായി  വ്യോമഗതാഗത കരാറിൽ ഒപ്പുവച്ചു. കുവൈത്തിൽ പ്രവർത്തിക്കാൻ എയർലൈനുകളെ സ്വാ​ഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇 

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News