അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവൽ; നാല് പുരസ്കാരങ്ങൾ നേടി കുവൈത്ത്

  • 25/10/2021

കുവൈത്ത് സിറ്റി: ടൂണേഷ്യയിൽ നടന്ന 21-ാമത് അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ നാല് വ്യത്യസ്ത പുരസ്കാരങ്ങൾ നേടിയതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അൻവർ മുറാദ്  വാർത്താകുറിപ്പിൽ അറിയിച്ചു. അറബ് സ്റ്റേറ്റ്സ് ബ്രോഡ്കാസ്റ്റിം​ഗ് യൂണിയനാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയതിന് സാംസ്കാരിക വകുപ്പ് മന്ത്രി അബ്‍ദുൾ റഹ്മാൻ അൽ മുത്തൈരി ടെലിവിഷൻ മേഖലയിലെ നേതൃത്വങ്ങളെയും ജീവനക്കാരെയും അഭിനന്ദിച്ചു.

കുടുംബ, കുട്ടികളുടെ പ്രോഗ്രാമുകളുടെ വിഭാഗത്തിൽ കുവൈത്ത് റേഡിയോ നിർമ്മിച്ച റേഡിയോ പ്രോ​ഗ്രാം ഔർ ഫാദേഴ്സ് ആഫ്റ്റർ ​ഗ്രീറ്റിം​ഗ്സ് ഒന്നാം സ്ഥാനം നേടി. സയന്റഫിക്ക് പ്രോ​ഗ്രാമുകളുടെ വിഭാ​ഗത്തിൽ കുവൈത്ത് റേഡിയോ നിർമ്മിച്ച റേഡിയോ പ്രോ​ഗ്രാം ഔർ സയന്റിഫിക്ക് ലൈഫ് രണ്ടാം സ്ഥാനമാണ് സ്വന്തമാക്കിയത്. അതേസമയം, ടോക്ക് ഷോ മത്സരവിഭാ​ഗത്തിൽ കുവൈത്തി ടിവിയുടെ പ്രോ​ഗ്രാം വാട്ട് ആഫ്റ്റർ ഡ്ര​ഗ്സ് ഒന്നാമത് എത്തിയപ്പോൾ കുട്ടികളുടെ പ്രോ​ഗ്രാം വിഭാ​ഗത്തിൽ കുവൈത്തി ടിവിയുടെ തന്നെ ചിൽഡ്രൻസ് സ്റ്റുഡിയോ പ്രോ​ഗ്രാമും ഒന്നാം സ്ഥാനം സ്വന്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇 

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News