'കുവൈത്തിൽ 65 ശതമാനം കുറ്റകൃത്യങ്ങൾക്കും കാരണം മയക്കുമരുന്ന്'; എംപി ഒസാമ അൽ ഷഹീൻ

  • 25/10/2021

കുവൈത്ത് സിറ്റി: മയക്കുമരുന്നിന്റെ വിപത്തിനെ നേരിടാൻ സംഘടിത ശ്രമങ്ങൾ സമൂഹത്തിന് വളരെ അത്യാവശ്യമാണെന്ന് എംപി ഒസാമ അൽ ഷഹീൻ. ഇതിനായി ഒരു സംയോജിത ദേശീയ പരിപാടി സംഘടിപ്പിക്കേണ്ട ആവശ്യതകയേക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. മയക്കുമരുന്നിന്റെ ഉപയോഗവും ആസക്തിയും തടയുന്നതിൽ പ്രധാന പങ്ക് വഹിച്ച ദേശീയ മയക്കുമരുന്ന് വിരുദ്ധ സമിതി നിർത്തലാക്കിയത് മൂലം സർക്കാരിന്റെയും മറ്റും പ്രവർത്തനങ്ങൾക്ക്  ഏകോപനമില്ലാതായി. ഈ സാഹചര്യത്തിലാണ് ദേശീയ മയക്കുമരുന്ന് വിരുദ്ധ സമിതി
‌പുനഃസംഘടിപ്പിക്കാനുള്ള ആഗ്രഹത്തോടെ ഈ നിർദ്ദേശം സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

മയക്കുമരുന്നിന്റെ ഉപയോ​ഗം മാതൃരാജ്യത്തിനും പൗരന്മാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. രാജ്യത്തിന്റെ വികസനത്തിലും പുരോ​ഗതിയിലും വലിയ പങ്ക് വഹിക്കുന്ന യുവസമൂഹത്തെ മയക്കുമരുന്നിന്റെ ഉപയോ​ഗം ദോശകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിലെ 65 ശതമാനം കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നത് മയക്കുമരുന്നാണ്. ഈ ഗുരുതരമായ സാമൂഹിക വിപത്തിനെ നേരിടാൻ ഒരു സംയോജിത ദേശീയ പരിപാടി തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇 

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News