മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയ നഴ്സറി അരമണിക്കൂറിനുള്ളിൽ വീണ്ടും തുറന്നു.

  • 25/10/2021

കുവൈറ്റ് സിറ്റി : കുവൈറ്റി നഴ്സറി ഉടമയും ഏഷ്യക്കാരും ചേർന്ന് മംഗഫ് പ്രദേശത്ത് നടത്തുന്ന ലൈസൻസില്ലാത്ത നഴ്സറി  മുനിസിപ്പാലിറ്റി അധികൃതർ അടച്ചതിനുശേഷം അരമണിക്കൂറിനുള്ളിൽ വീണ്ടും തുറന്നു.   അധികാരികൾ പോയയുടനെ നഴ്സറി പ്രവർത്തനം പുനരാരംഭിച്ചു. മംഗഫിലെ നഴ്‌സറി കെട്ടിടത്തിലെയും സമീപ കെട്ടിടങ്ങളിലെയും നിരവധി താമസക്കാർ നഴ്സറി തൊഴിലാളികൾ കഞ്ചാവും, മദ്യവും  ഉപയോഗിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന്  ആരോപിച്ച് നിരവധി പരാതികൾ സമർപ്പിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു . ഈ നിയമലംഘനത്തിന് ഉത്തരവാദികളായവരെ വേഗത്തിൽ കൈകാര്യം ചെയ്യണമെന്ന് പ്രദേശവാസികൾ അധികൃതരോട് അഭ്യർത്ഥിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News