ഇന്ത്യന്‍ എംബസ്സിയില്‍ ബയേഴ്സ് സെല്ലർ മീറ്റ് സംഘടിപ്പിച്ചു

  • 25/10/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ എംബസി കെമിക്കൽസ് ആൻഡ് അലൈഡ് പ്രോഡക്ട്സ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലുമായി  സഹകരിച്ച് ഓണ്‍ലൈന്‍ ബയേഴ്സ് സെല്ലർ മീറ്റ് സംഘടിപ്പിച്ചു.ഇന്ത്യൻ അംബാസഡർ  സിബി ജോർജ് മീറ്റ് ഉത്ഘാടനം ചെയ്തു. കുവൈത്തിലെ ഇൻഫ്രാസ്ട്രക്ചർ വികസന പദ്ധതികളില്‍  ഇന്ത്യൻ ബിൽഡിംഗ് മെറ്റീരിയൽ മേഖലക്ക് നല്ല വിപണി സാധ്യതയാനുള്ളതെന്നും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ സാധ്യത  ഉപയോഗപ്പെടുത്തണമെന്നും സിബി ജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള നിർമാണ സാമഗ്രികളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ബയേഴ്സ് സെല്ലർ മീറ്റ് സംഘടിപ്പിച്ചത്.  

കുവൈറ്റ് ഇന്ത്യൻ നിർമ്മാണ വ്യവസായത്തെക്കുറിച്ച് കെമിക്കൽസ് ആൻഡ് അലൈഡ് പ്രോഡക്ട്സ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസില്‍ പ്രസിഡന്റ്  ബി എച്ച് പട്ടേലും  ,കുവൈത്തിലെ നിർമ്മാണ സാമഗ്രികളുടെ സാധ്യതകളെക്കുറിച്ച്  ഇന്റർനാഷണൽ ഇന്റീരിയേഴ്സ് എം ഡി രാജ്പാൽ ത്യാഗി,കുവൈറ്റ് റവൈസി കമ്പനി സിഇഒ  ഉസ്മാൻ ബൂദായ് എന്നീവരും സംസാരിച്ചു.ഇന്ത്യയില്‍ നിന്നും കുവൈത്തില്‍ നിന്നുമുള്ള നിരവധി പേര്‍ പങ്കെടുത്ത മീറ്റില്‍  40 ൽ അധികം ഇന്ത്യൻ കയറ്റുമതി വ്യാപാരികള്‍ തങ്ങളുടെ ഉൽപ്പന്നങ്ങള്‍ പരിചയപ്പെടുത്തി. 

Related News