കുവൈത്തില്‍ ബുധനാഴ്ച മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ

  • 25/10/2021

കുവൈത്ത് സിറ്റി : ബുധനാഴ്ച മുതൽ  രാജ്യത്തിന്‍റെ വിവിധ  ഭാഗങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. വ്യാഴാഴ്ചയും  മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച മുതൽ രാജ്യത്ത് തെക്കുകിഴക്കൻ കാറ്റ് ബാധിക്കുമെന്നും വ്യാഴാഴ്ച വൈകുന്നേരത്തോടെ ഉയർന്ന ആപേക്ഷിക ആർദ്രതയുണ്ടാകുമെന്നും ഇസ റമദാൻ പറഞ്ഞു.വെള്ളി, ശനി ദിവസങ്ങളിൽ പകൽ സമയത്ത് മഴ  മേഘങ്ങൾ തുടരുമെന്നും  നേരിയ മൂടൽമഞ്ഞ് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Related News