അറബ് ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടി കുവൈത്തിന്റെ നീന്തൽ താരം ലാറ ദഷ്ടി.

  • 25/10/2021

കുവൈറ്റ് സിറ്റി :  പാൻ-അറബ് ടൂർണമെന്റിൽ കുവൈത്ത് വനിതകളുടെ പങ്കാളിത്തത്തിന്റെ ചരിത്രത്തിലെ ആദ്യ സ്വർണ്ണ മെഡൽ കുവൈറ്റ് അത്‌ലറ്റ് ലാറ ദഷ്ടി നേടി, നിലവിൽ അബുദാബിയിൽ  നടക്കുന്ന അറബ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലുമാണ് ലാറക്ക് ലഭിച്ചത്.

കുവൈറ്റ് നീന്തൽ ചരിത്രത്തിൽ ആദ്യ സ്വർണം നേടിയ വാഗ്ദാന താരം ദഷ്തിയുടെ അഭിമാനകരമായ നേട്ടത്തെ  കുവൈറ്റ് നീന്തൽ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഹമീദ് അൽ ഗരീബ് പ്രശംസിച്ചു.

Related News