സാൽമിയയിൽ വ്യാജ ക്ലിനിക് നടത്തിയ പ്രവാസികളെ പിടികൂടി.

  • 25/10/2021

കുവൈറ്റ് സിറ്റി :  സാൽമിയയിൽ വ്യാജ ക്ലിനിക്കും, ഹോം മെഡിക്കൽ സർവീസും നടത്തിയ  നടത്തിയ പ്രവാസികളെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സിന്  (Violators Follow-up Department) പിടികൂടി. നഴ്സിംഗ്  സേവനം നൽകുമെന്ന് സോഷ്യൽ മീഡിയ  വഴിയും, പരസ്യങ്ങളും സ്റ്റിക്കറുകളും പതിച്ചും വ്യാജ ക്ലിനിക് നടത്തിയ ഏഷ്യൻ സ്വദേശിയെ  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷനിൽ ലഭിച്ച  വിവരത്തെ തുടർന്നാണ്  അറസ്റ്റ്.

സ്വദേശി വീട്ടിൽനിന്നും ഒളിച്ചോടിയ വീട്ടുജോലിക്കാരിയായ യുവതിയും, ഡെലിവെറി ഡ്രൈവറും ഏഷ്യൻ സ്വദേശിയോടൊപ്പം  ചേർന്നാണ് വ്യാജ ക്ലിനിക് നടത്തിയിരുന്നത്, ഇവരുടെ പക്കലിൽനിന്നും നിരവധി വ്യാജ രസീതുകളും, വൗച്ചറുകളും പിടിച്ചെടുത്തു. ഇസ്ബിലിയ പ്രദേശത്തുനിന്നാണ്  ഇവരെ രണ്ടുപേരെയും അറസ്റ്റ് ചെയ്തത്,  തുടർ നടപടിക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ശിക്ഷാ നടപടികൾക്ക് ശേഷം പ്രതികളെ നാടുകടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News