ഒരാഴ്ചയ്ക്കുള്ളിൽ 662 നിയമലംഘകരെ കുവൈത്തിൽനിന്ന് നാടുകടത്തി.

  • 26/10/2021

കുവൈറ്റ് സിറ്റി :  ഒക്ടോബർ 17 മുതൽ 25 വരെ  രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടവരുടെ എണ്ണം ഉൾപ്പെടുന്ന ഒരു സ്ഥിതിവിവരക്കണക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിപോർട്ടേഷൻ ആൻഡ് ടെമ്പററി ഡിറ്റൻഷൻ അഫയേഴ്‌സ് പ്രതിനിധീകരിക്കുന്ന കറക്ഷണൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കി. പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 447 പുരുഷന്മാരും 215 സ്ത്രീകളും ഉൾപ്പടെ 662 പേരെ നാടുകടത്തി.
 
ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലിയുടെ നിർദ്ദേശ പ്രകാരമാണ്   ഈ സ്ഥിതിവിവരക്കണക്ക്  വന്നതെന്നും , ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദിന്റെ നിർദ്ദേശങ്ങളും തുടർനടപടികളുമാണ് നിയമ ലംഘകരെ  രാജ്യത്ത് നിന്ന് വേഗത്തിൽ  നാടുകടത്തുന്നതിന് തീരുമാനമെടുത്തതെന്നും ഭരണകൂടം വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News