അഴിമതിയെ നേരിടാൻ സ്വകാര്യ മേഖലയുമായി സർക്കാർ കൈകോർക്കുന്നു

  • 27/10/2021

കുവൈത്ത് സിറ്റി: ഭരണകൂടതലത്തിലും സർക്കാർ സ്ഥാപനങ്ങളിലും അഴിമതി പൂർണ്ണമായി അവസാനിപ്പിക്കാനും സമഗ്രതയും സുതാര്യതയും ഉറപ്പാക്കാനും സർക്കാർ തീരുമാനം. റെഗുലേറ്ററി അതോറിറ്റികളുമായി സഹകരിച്ച് സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും സ്വകാര്യമേഖലയുടെ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി നിയമങ്ങൾ തയാറാക്കാൻ വാണിജ്യ മന്ത്രാലയത്തെയും പബ്ലിക്ക് അതോറിറ്റി ഫോർ പബ്ലിക്ക്- പ്രൈവറ്റ് പാർട്ട്നർഷിപ്പിനെയും മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

സ്വകാര്യമേഖലയിലെയും സമഗ്രതയുടെയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയും മന്ത്രിസഭ ഊന്നിപ്പറഞ്ഞു. കുവൈത്ത് സമൂഹത്തിനാകെ സുസ്ഥിര വികസനം ലഭിക്കുന്നതിനും തുല്യ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു ബിസിനസ് അന്തരീക്ഷം കൈവരിക്കുന്നതിനും വേണ്ടിയാണിത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News