ഇന്ത്യൻ സ്ഥാനപതിയും സംഘവും കെജിഎൽ ഹെഡ്ക്വാർട്ടേഴ്സ് സന്ദർശിച്ചു

  • 27/10/2021

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യൻ സ്ഥാനപതി സിബി ജോർജും സംഘവും കുവൈത്ത് ആൻഡ് ​ഗൾഫ് ട്രാൻസ്പോർട്ട് അസോസിയേഷൻ  ഹെഡ്ക്വാർട്ടേഴ്സ് സന്ദർശിച്ചു. കമ്പനിയുടെ ഡയറക്ടർ ബോർ‍ഡ്  ചെയർമാൻ മെഹർ മരാഫി ഇന്ത്യൻ സ്ഥാപനപതിയെയും സംഘത്തെയും സ്വീകരിച്ചു. 

വാണിജ്യ ബന്ധങ്ങൾ ഏകീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുക, വിവിധ മേഖലകളിലെ ലഭ്യമായ അവസരങ്ങൾ കണ്ടെത്തുക, ഇന്ത്യയിലെ കെജിഎല്ലിന് തുല്യമായ കമ്പനികളുമായി വാണിജ്യ-നിക്ഷേപ പങ്കാളിത്തം, വിദേശ നിക്ഷേപകരെ ആകർഷിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സ്ഥാനപതിയും സന്ദർശനമെന്ന് കമ്പനി വ്യക്തമാക്കി. 

ഇരുവശങ്ങൾക്കുമിടയിൽ ഫലപ്രദമായ ചർച്ചയാണ് യോഗത്തിലുണ്ടായതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കമ്പനി പ്രതികരിച്ചു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ യോ​ഗത്തിൽ ഇന്ത്യൻ സ്ഥാനപതി വലിയ പ്രോത്സാഹനമാണ് നൽകിയത്. പ്രത്യേകിച്ചും വിവിധ മേഖലകളിലെ സാങ്കേതിക തൊഴിലുകൾക്ക് പുറമേ ലോജിസ്റ്റിക്കൽ ഓപ്പറേഷനുകൾ, വെയർഹൗസിംഗ് കൈകാര്യം ചെയ്യൽ, ബിസിനസ്സുമായി ബന്ധപ്പെട്ട വലിയ ഉപകരണങ്ങളുടെ ഇറക്കുമതി എന്നിങ്ങനെ ​ഗ്രൂപ്പിന്റെ സവിശേഷതയായ ബിസിനസുകളെ നിക്ഷേപങ്ങൾ നടത്തുന്നതിനെയാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News