ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിന്റെ നാലാമത്തെ സാംസ്കാരിക സീസൺ ആരംഭിക്കുന്നു.

  • 27/10/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി സാധാരണ ജീവിതത്തിലേക്ക് രാജ്യം മടങ്ങിയെത്തുകയും അയൽ രാജ്യങ്ങളിൽ അടക്കം കലാ-സാംസ്കാരിക പ്രവർത്തനങ്ങളും പരിപാടികളും പുനരാരംഭിക്കുകയും ചെയ്തതോടെ നീണ്ട കാത്തിരിപ്പിന് ശേഷം ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിന്റെ നാലാമത്തെ സാംസ്കാരിക സീസൺ ആരംഭിച്ചേക്കും. ഒരു വർഷത്തേക്ക് കൂടെ കേന്ദ്രത്തിന്റെ പ്രവർത്തനം നിർവ്വഹിക്കുന്ന കമ്പനിയുമായുള്ള കരാർ അടുത്ത ദിവസങ്ങളിൽ തന്നെ പുതുക്കിയേക്കുമെന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ ഞായറാഴ്ച കമ്പനിയുമായുള്ള കരാർ അവസാനിച്ചിരുന്നു. ഇപ്പോൾ അമീരി ദിവാൻ റീ ടെൻഡർ നൽകുമെന്നാണ് കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇൻഫർമേഷൻ മന്ത്രാലയ വൃത്തങ്ങളും നൽകുന്ന സൂചന ഇത് തന്നെയാണ്. ജാബർ സെന്ററിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും അമീരി ദിവാന്റെ മേൽനോട്ടത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. സെന്ററിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റ് ചുമതലകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News