ജഹ്‌റയിലെ ബാങ്ക് കൊള്ള; പുതിയ വെളിപ്പെടുത്തലുമായി പ്രതി.

  • 27/10/2021

കുവൈറ്റ് സിറ്റി : ഇന്നലെ രാവിലെ  ജഹ്‌റയിലെ തയ്‌മയിൽ  പ്രാദേശിക ബാങ്കിൽ നിന്ന് കത്തി ചൂണ്ടി ഭീഷിണിപ്പെടുത്തി 32000 ദിനാർ കവർച്ച നടത്തിയ പ്രതി മറ്റ് ബാങ്കുകളും കൊള്ളയടിക്കാൻ പദ്ധതിയിട്ടിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വിജയകരമായി നടത്തിയ  ജഹ്‌റയിലെ ആദ്യത്തെ  കവർച്ചക്ക് ശേഷം പ്രതി ഫർവാനിയയിലെ മറ്റൊരു ബാങ്കിൽ എത്തുകയും  ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം ബാങ്കിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാണെന്ന്  മനസ്സിലാക്കി പദ്ധതി ഉപേക്ഷിച്ച് തിരികെ ഹോട്ടലിൽ എത്തുകയുമായിരുന്നു, തുടർന്നാണ് പോലീസ് പ്രതിയായ 27 വയസ്സുള്ള സ്വദേശി യുവാവിനെ പിടികൂടിയത് .

പ്രതി മയക്കു മരുന്നിന് അടിമയാണെന്നും, ക്രിമിനൽ റെക്കോർഡ് ഉള്ള വ്യക്തിയാണെണെന്നും  സ്രോതസ്സുകൾ വെളിപ്പെടുത്തി. പ്രതിയെ നിരവധി കുറ്റങ്ങൾ ചുമത്തി പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News