എംബസിയിലോ പാസ്പ്പോര്‍ട്ട് സേവന കേന്ദ്രങ്ങളിലോ ഇടനിലക്കാരോ ഏജന്റുമാരോ ഇല്ലെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ്

  • 27/10/2021

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസ്സിയില്‍ പ്രതിമാസ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ഉത്ഘാടനം ചെയ്ത ചടങ്ങില്‍ കുവൈത്തിലെ പ്രമുഖ സംഘടന പ്രതിനിധികളും കലാ-സാസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. കോവിഡ് മഹാമാരി മാറുമെന്ന ശുഭസൂചനകള്‍ നല്‍കുന്ന  മെച്ചപ്പെട്ട അന്തരീക്ഷത്തിലാണ് ലോകം മുഴുവനെന്നും പതിയെയാനെങ്കിലും കുവൈത്തും  കോവിഡിനെ  അതിജീവിക്കുകയാണെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ് പറഞ്ഞു. രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.സ്കൂളുകള്‍ തുറന്നു. യാത്രാ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. മിക്ക സ്ഥാപനങ്ങളിലേയും ജീവനക്കാര്‍  ജോലിയിലേക്ക് മടങ്ങുന്നു. വിമാന സര്‍വീസ് ആരംഭിച്ചതോടെ ആളുകൾ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. 

കോവിഡ് പാൻഡെമിക് സാഹചര്യം വിജയകരമായി കൈകാര്യം ചെയ്തതിന് കുവൈറ്റിലെ ഭരണ നേതൃത്വത്തെയും സർക്കാരിനെയും ജനങ്ങളെയും അഭിനന്ദിക്കുന്നതായി സിബി ജോര്‍ജ്ജ് പറഞ്ഞു. അതോടപ്പം ജാഗ്രത പാലിക്കുകയും കോവിഡുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും വേണമെന്നും വാക്സിൻ എടുത്തിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ വാക്സിൻ എടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കൊവാക്സിന്‍ എടുത്ത് മടങ്ങാന്‍ സാധിക്കാതെ ഇന്ത്യയിൽ കുടുങ്ങിയവർ, ഉയർന്ന വിമാനക്കൂലി,എഞ്ചിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്, ഗാര്‍ഹിക തൊഴിലാളി പ്രശ്നങ്ങള്‍ തുടങ്ങിയ നിരവധി വിഷങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തിയതായും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അംബാസിഡര്‍ അറിയിച്ചു. 

എം​ബ​സി​യു​ടെ ഇ​ട​നി​ല​ക്കാ​ർ,പ്ര​വാ​സി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ എന്നീ വിഷയങ്ങളാണ്  ഓപ്പണ്‍ ഹൗസില്‍ ചര്‍ച്ച ചെയ്തത്. എംബസിയിലോ പാസ്പ്പോര്‍ട്ട് സേവന  കേന്ദ്രങ്ങളിലോ ഇടനിലക്കാരോ ഏജന്റുമാരോ ഇല്ലെന്നും ഏത് പ്രയാസങ്ങള്‍ക്കും എംബസ്സി അധികൃതരുമായി ബന്ധപ്പെടാമെന്നും സിബി ജോര്‍ജ്ജ് വ്യക്തമാക്കി. പൊതുജനങ്ങൾക്ക് എംബസി ടീമുമായി നേരിട്ട്  ബന്ധപ്പെടുന്നതിനായി മുഴുവന്‍സമായവും ലഭ്യമായ പതിനൊന്ന് വാട്ട്‌സ്ആപ്പ് നമ്പറുകളാണ് നിലവിലുള്ളത്. രാജ്യത്ത് ഏത് ഇന്ത്യന്‍ പ്രവാസികള്‍ക്കും തങ്ങളുടെ ഭാഷയില്‍ പരാതികള്‍ ബോധിപ്പിക്കാമെന്നും പരാതികളില്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. പോലിസ് വെരിഫിക്കേഷന്‍ ആവശ്യമായതിനാല്‍ പാസ്പോര്‍ട്ട് പുതുക്കുനതിനായി കലാതാമസം ഉണ്ടാകുന്നുണ്ട്. പാസ്‌പോർട്ട് പുതുക്കുവനായി അപേക്ഷിക്കുന്നവര്‍ അവസാന നിമിഷത്തില്‍ പുതുക്കുന്നതിന് പകരം മൂന്ന് മാസം മുമ്പെങ്കിലും പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കണമെന്ന് അംബാസിഡര്‍ ആവശ്യപ്പെട്ടു. പ്ര​വാ​സി​ക​ൾ​ക്കു​ള്ള സംസ്ഥാന  സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി നോർക്ക മേധാവിയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ. ഇളങ്കോവൻ ഐഎഎസ്, സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ  അജിത് കൊളശ്ശേരി എന്നിവര്‍ നോര്‍ക്ക പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. തുടര്‍ ഓപ്പണ്‍ ഹൗസുകളില്‍ മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസി പദ്ധതികള്‍ പരിചയപ്പെടുത്തുമെന്ന് അംബാസിഡര്‍ വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News