‘ഡിസംബർ ഒന്നിന് മുമ്പായി എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകണം’; സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം

  • 28/10/2021

ഡിസംബർ ഒന്നിന്ന് മുൻപായി പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായുള്ള കേന്ദ്ര ആരോഗ്യ മന്ത്രിയുടെ യോഗം അവസാനിച്ചു. 48 ജില്ലകളിൽ 50% പേർക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്. അതിനാൽ വീടുകൾ തോറും പ്രചാരണം നടത്തി എല്ലാവരും വാക്‌സിൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും കേന്ദ്ര സർക്കാർ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ മൻസുഖ് മാണ്ഡവ്യ പറഞ്ഞു.പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പ്രകാരം ലഭിക്കുന്ന തുക സംസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.


Related News