60 വയസ് പിന്നിട്ടവുടെ വർക്ക് പെർമിറ്റ് പുതുക്കൽ; മാൻപവർ മാനേജ്മെന്റ് ബോർഡ് യോ​ഗം വിളിച്ച് വാണിജ്യ മന്ത്രി

  • 28/10/2021

കുവൈത്ത് സിറ്റി: മാൻപവർ മാനേജ്മെന്റ് ബോർഡ് യോ​ഗം വിളിച്ച് വാണിജ്യ മന്ത്രിയും ബോർഡ് ചെയർമാനുമായ ഡോ. അബ്‍ദുള്ള അൽ സൽമാൻ. ഞായറാഴ്ച തന്റെ ഓഫീസിൽ 12 മണിക്കാണ് യോ​ഗം വിളിച്ചിട്ടുള്ളത്. 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായാണ് യോ​ഗം വിളിച്ചിട്ടുള്ളത്. നേരത്തെ, 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന തീരുമാനം നിയമപരമല്ലെന്ന് ഫത്വ ആൻഡ് ലെജിസ്‍ലേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരുന്നു.

വിദേശികൾക്ക്  വർക്ക് പെർമിറ്റ് പുതുക്കുന്ന കാര്യം ഡയറക്ടർ ബോർഡ് ആണ് തീരുമാനിക്കുന്നതെന്നും ഡയറക്ടർ ജനറൽ അല്ലെന്നുമാണ് ഫത്വ ആൻഡ് ലെജിസ്‍ലേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുള്ളളത്. അതേസമയം, പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലിയുടെ അധ്യക്ഷതയിൽ അടുത്ത തിങ്കളാഴ്ച മന്ത്രിസഭാ യോ​ഗവും ചേരുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News