വാഹനപരിശോധന ശക്തമാക്കി ട്രാഫിക് ഡിപ്പാർട്മെന്റ്, 1940 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി.

  • 28/10/2021

കുവൈത്ത് സിറ്റി: നിരത്തിലോടുന്ന വാഹനങ്ങൾ സുരക്ഷിതവും ഈടുള്ളതുമാണോ എന്നുറപ്പാക്കാൻ രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലും പരിശോധനകൾ നടത്തി ജനറൽ ട്രാഫിക്ക് ഡിപ്പാർട്ട്മെന്റ്. ടെക്നിക്കൽ ടെസ്റ്റിം​ഗ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. ക്യാമ്പയിനിൽ 1940 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കൂടാതെ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 

അതേസമയം, വലിയ തോതിൽ ആളുകൾ ഇൻഷുറൻസ് പുതുക്കാതെ വാഹനം ഓടിക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നീണ്ടകാലമായി വാഹനങ്ങൾ ടെക്നിക്കൽ പരിശോധന നടത്താത്തവരുമുണ്ട്. ഇത്തരത്തിൽ പിടികൂടിയ വാഹനങ്ങൾ സുരക്ഷാ പരിശോധനകൾ നടത്തി ഉറപ്പാക്കിയ ശേഷം മാത്രമേ നിരത്തിലിറക്കാൻ അനുമതി നൽകുകയുള്ളുവെന്ന് ടെക്നിക്കൽ ടെസ്റ്റിം​ഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണലൽ മിഷ്അൽ അ്‍ സുവൈഹി പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News