കുവൈത്തിൽ കടൽ ജീവികളെ ശേഖരിച്ചാൽ 250 ദിനാർ പിഴ.

  • 28/10/2021

കുവൈറ്റ് സിറ്റി : കക്ക, മുത്തുചിപ്പി, ചിപ്പി ഒച്ച് മുതലായ കടൽ ജീവികളെ  ശേഖരിക്കുന്നവർക്കെതിരെ 250 ദിനാർ പിഴ ഈടാക്കുമെന്ന് കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി മുന്നറിയിപ്പ് നൽകി. അൻജാഫ, അൽബിദ, ഫിന്താസ്, അഷെരിജ് പ്രദേശങ്ങളുടെ സമീപമുള്ള തീരപ്രദേശങ്ങളിൽ നിന്ന് ഏഷ്യൻ സംഘങ്ങൾ കടൽ ജീവികളെ  വൻതോതിൽ കടത്തുന്നതായി പരിസ്ഥിതി പ്രവർത്തകൻ മുന്നറിയിൽപ്പു നൽകി. ഈ കടൽ ജീവികളെ തീരങ്ങളിൽ നിന്ന് പിടികൂടി റസ്റ്റോറൻറ് കളിലേക്ക് കടത്തുകയാണ് ഇവർ ചെയ്യുന്നതെന്നും പരിസ്ഥിതിപ്രവർത്തകർ പറഞ്ഞു.

കുവൈറ്റിലെ കടൽത്തീരങ്ങളിൽ നിന്ന് കടലോരുകളും ഒച്ചുകളും ശേഖരിക്കുന്നതും  കൊല്ലുന്നതും വേട്ടയാടുന്നതും പിടിക്കുന്നതും നിരോധിച്ചിരിക്കുന്ന പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 100 ന്റെ പാരിസ്ഥിതിക ലംഘനമാണെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് എൻവയോൺമെന്റൽ മീഡിയ ഡയറക്ടർ ഷെയ്ഖ അൽ ഇബ്രാഹിം പറഞ്ഞു.

പാരിസ്ഥിതിക വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ചിപ്പി ഒച്ച് തുടങ്ങിയ കടൽ ജീവികളെ ശേഖരിക്കുന്നതിനെതിരെ കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി മുന്നറിയിപ്പ് നൽകി. പല സമുദ്രജീവികൾക്കും ഭക്ഷണമാണ് കടൽ ഒച്ചുകൾ, അതുകൊണ്ടുതന്നെ ഇനി വൻതോതിൽ പിടികൂടുന്നത് പാരിസ്ഥിതിക സന്തുലനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News