ജഹ്‌റയിലെ സാങ്കേതിക വാഹന പരിശോധന കേന്ദ്രം താല്‍ക്കാലികമായി അടച്ചു.

  • 28/10/2021

കുവൈത്ത് സിറ്റി : വൈദ്യുതി ട്രാൻസ്‌ഫോർമറിന് തീപിടിച്ചതിനെ തുടർന്ന് ജഹ്‌റ ഗവർണറേറ്റിലെ ട്രാഫിക്  ടെക്‌നിക്കൽ ഇൻസ്‌പെക്‌ഷൻ വിഭാഗം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി  ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു. ടെക്‌നിക്കൽ ഇൻസ്‌പെക്‌ഷൻ വിഭാഗം അടച്ചതിനാല്‍ ഗവർണറേറ്റിലെ സാങ്കേതിക പരിശോധനക്കായി എത്തുന്ന വാഹനങ്ങള്‍ക്ക് താല്‍ക്കാലികമായി മറ്റ് ഗവർണറേറ്റുകളിലെ കേന്ദ്രങ്ങളില്‍  പരിശോധക്കായി അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News