അഞ്ച് ദിവസത്തിനിടെ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 65,759 പേർ

  • 29/10/2021

കുവൈത്ത് സിറ്റി: വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം വന്ന് അഞ്ച് ദിവസം പിന്നിടുമ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉപയോ​ഗപ്പെടുത്തിയ യാത്രക്കാരുടെ കണക്കുകൾ പുറത്ത്. അഞ്ച് ദിവസത്തിനിടെ പുറപ്പെട്ടതും എത്തിച്ചേർന്നതുമായി 521 വിമാനങ്ങളാണ് കുവൈത്ത് വിമാനത്താവളം വഴി സർവ്വീസ് നടത്തിയത്. അതിൽ 260 എണ്ണം എത്തിച്ചേർന്നപ്പോൾ കുവൈത്തിൽ നിന്ന് പറന്നത് 261 വിമാനങ്ങളാണ്.

ഇത്രയും വിമാന സർവ്വീസുകളിലായി ആകെ യാത്ര ചെയ്തത് 65,759 പേരാണ്. അതിൽ കുവൈത്തിലേക്ക് എത്തിച്ചേർന്നത് 28,228 യാത്രക്കാരാണ്. ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് 31,516 പേരും യാത്ര ചെയ്തു. 5015 യാത്രക്കാർ കുവൈത്ത് വിമാനത്താവളത്തെ ട്രാൻസിറ്റ് സ്റ്റേഷനായി ഉപയോ​ഗപ്പെടുത്തി. യാത്രക്കാരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് എല്ലാ എയർലൈനുകളുടെയും പതിവ് വാണിജ്യ വിമാനങ്ങളുടെ സർവ്വീസുകൾക്ക് ക്രമാനുഗതമായ വർധനവ് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിമാനത്താവളം പൂർണതോതിലുള്ള പ്രവർത്തനത്തിലേക്ക് മാറിയെങ്കിലും ആരോ​ഗ്യ മുൻകരുതലുകൾ ഇപ്പോഴും തുടരുന്നുണ്ട്. യാത്രാ വ്യവസ്ഥകൾക്ക് മാറ്റമില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News