കുവൈത്ത് വിമാനത്താവളത്തില്‍ തിരക്കേറുന്നു; പ്രതീക്ഷയോടെ പ്രവാസികള്‍

  • 29/10/2021

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമായതിന് ശേഷം 65,759 യാത്രക്കാർ യാത്ര ചെയ്തതായി ഡിജിസിഎ അറിയിച്ചു. വിമാനത്താവളങ്ങൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും വിമാന കമ്പനികൾ സർവിസ് ഓപറേഷൻ നടത്താനും കഴിഞ്ഞ ദിവസമാണ്  മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയത്.കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെയാണ് പുതിയ മാറ്റം. രാജ്യത്തേക്ക് സർവിസ് നടത്തുന്ന എല്ലാ വിമാന കമ്പനികൾക്കും പഴയ രീതിയിൽ തന്നെ പ്രവർത്തനം നടത്താൻ ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. 

അഞ്ച് ദിവസത്തിനുള്ളിൽ 28,228 യാത്രക്കാര്‍ രാജ്യത്തേക്ക് വന്നപ്പോള്‍   31,516 പേരാണ്  രാജ്യത്ത് നിന്ന് യാത്ര തിരിച്ചത്.  5015 പേര്‍  ട്രാന്‍സിറ്റ്  യാത്രക്കാരായിരുന്നു. ഈ കാലയളവില്‍ 260 വിമാനങ്ങള്‍ രാജ്യത്തേക്ക് പ്രവേശിച്ചപ്പോള്‍ 261 വിമാനങ്ങള്‍ പുറപ്പെട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസുകള്‍ നടത്തുന്നതോടെ  വിമാനത്താവളത്തില്‍ കൂടുതല്‍ തിരക്കേരുമെന്നാണ് കരുതപ്പെടുന്നത്. ആരോഗ്യ വകുപ്പിന്‍റെ കോവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ളതിനാല്‍ രാജ്യത്തേക്ക് വരുന്നതിനും പുറപ്പെടുന്നതിനുമുള്ള യാത്രാ നടപടിക്രമങ്ങളിൽ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News