ഫോൺ ബില്ല് അടയ്ക്കാത്തവർ നിയമ നടപടികൾ നേരിടേണ്ടിവരും; വാർത്താവിനിമയ മന്ത്രാലയം

  • 29/10/2021

കുവൈത്ത് സിറ്റി: ഫോൺ ബില്ല് അടയ്ക്കാത്തവരുടെ മന്ത്രാലയവുമായുള്ള എല്ലാ ഇടപാടുകളും തടഞ്ഞ് വാർത്താ വിനിമയ മന്ത്രാലയം. നൂറുകണക്കിന് പൗരന്മാരുടെയും താമസക്കാരുടെയും ഇടപാടുകളാണ് മന്ത്രാലയം തടഞ്ഞിട്ടുള്ളത്. ഫോൺ ബില്ല് അടയ്ക്കാത്ത സ്വകാര്യ, കൊമേഴ്സൽ ഹൗസിം​ഗ് ഉൾപ്പെടെയുള്ള ഉപഭേക്താക്കൾക്കെതിരെ  മന്ത്രാലയം നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടും ബില്ല് അടയ്ക്കാത്തതാണ് മന്ത്രാലയത്തിന്റെ നടപടികൾക്ക് പിന്നിലെ കാരണം. എല്ലാവരോടും ബില്ല് എത്രയും വേ​ഗം അടയ്ക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ബില്ല് അടച്ചില്ലെങ്കിൽ സേവനം ഓട്ടോമാറ്റിക്ക് ആയി വിച്ഛേദിക്കപ്പെടും. ബില്ല് അടയ്ക്കാത്ത സാഹചര്യത്തിൽ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും. ഇതിന് ശേഷവും ബില്ല് അടച്ചില്ലെങ്കിൽ ഒരു മുന്നറിയിപ്പ് കൂടെ ലഭിക്കും. ഇതിനോടും പ്രതികരിച്ചില്ലെങ്കിൽ ആണ് സേവനം  വിച്ഛേദിക്കപ്പെടുക. തുടർന്നുള്ള നടപടികൾ ലീ​ഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ആണ് സ്വീകരിക്കുക. ​ഗാർഹിക കണക്ഷനുകൾക്ക് ബിൽ പരിധി 50 കുവൈത്തി ദിനാർ ആണ്. കൊമേഴ്സൽ കണക്ഷനുകൾക്ക് ഇത് 100 ദിനാറും ആണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News