ദുബൈ എക്സ്പോ : വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ആകർഷിച്ച് കുവൈത്തിന്റെ അൽ ജഹ്റ ഫോക്ക്ലോർ ട്രൂപ്പ്

  • 30/10/2021

കുവൈത്ത് സിറ്റി: ദുബൈ എക്സ്പോയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ആകർഷിച്ച്  അൽ ജഹ്റ ഫോക്ക്ലോർ ​ട്രൂപ്പിന്റെ പ്രകടനം. പുരാതന കുവൈത്ത് നാടോടിക്കഥകളെ ഇടകലർത്തി ഇന്നലെയാണ്  അൽ ജഹ്റ ഫോക്ക്ലോർ ട്രൂപ്പ് ദുബൈ എക്സ്പോയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചത്. 

പ്രകടനം കണ്ടവർ കലാകാരന്മാരെ ഏറെ പ്രശംസിച്ചു. കുവൈത്തിലെ അതിമനോഹരമായ നാടൻ കലകളെ കുറിച്ച് അടുത്തറിയാനും കുവൈത്തിനോ‌ടും അമീറിനോടും കിരീടാവകാശിയോടുമുള്ള സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും വ്യാപ്തി വ്യക്തമാക്കുന്ന ദേശഭക്തി ഗാനങ്ങൾ കേൾക്കാനും പ്രകടനം കണ്ടവർക്ക് സാധിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News