കുവൈത്തിൽ വിലക്കയറ്റം തുടരുന്നു; ഗൾഫിലെ ഏറ്റവും ഉയർന്ന നിലയിൽ

  • 30/10/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ പണപ്പെരുപ്പ നിരക്ക് രണ്ട് വർഷത്തിലേറെയായി ഗണ്യമായി ഉയരുകയാണെന്ന് റിപ്പോർട്ട്. രണ്ടാമത്തെ വലിയ ജാപ്പനീസ് ബാങ്കായ എംയുഎഫ്ജി റിപ്പോർട്ടിലാണ് ​ഗൾഫിൽ ഏറ്റവും കൂടുതൽ പണപ്പെരുപ്പം  കുവൈത്തിലാണെന്ന് വ്യക്തമാക്കുന്നത്. 2018 അവസാനത്തിൽ ഏറ്റവും താഴ്ന്ന നിലയിലായതിന് ശേഷം പണപ്പെരുപ്പ നിരക്ക് കൂടുന്നത് തുടരുകയാണെന്ന് റിപ്പോർട്ട് പറയുന്നു. പണപ്പെരുപ്പ നിരക്ക് കൂടുന്ന സാഹചര്യത്തിൽ കുവൈത്തിലെ വിലക്കയറ്റം വാർഷികാടിസ്ഥാനത്തിൽ മൂന്ന് ശതമാനം വർധിക്കുന്ന സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്.

കുവൈത്തിലെ വിലക്കയറ്റത്തിന്റെ നിരക്കിനെക്കുറിച്ചും അത് ഉയരാനുള്ള കാരണങ്ങളെക്കുറിച്ചും എംപി അബ്‍ദുൾഅസീസ് അൽ സഖൈബി പാർലമെന്റിൽ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. 2021ലെ കുവൈത്തിലെ ഉയർന്ന പണപ്പെരുപ്പ നിരക്കാണ് യാത്രയുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ചെലവ് വർധിക്കുന്നതിനും ഭക്ഷ്യവിലയിലുണ്ടായ ഗണ്യമായ വർധനയ്ക്കും കാരണമായതെന്നാണ് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നത്. ഈ വർഷം അവസാനത്തോടെ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്. പണപ്പെരുപ്പ നിരക്കിന്റെ കാര്യത്തിൽ ​ഗൾഫിൽ ഖത്തറാണ് രണ്ടാം സ്ഥാനത്തുള്ളത്. പിന്നാലെ ഒമാൻ, യുഎഇ, ബഹറൈൻ എന്നീ രാജ്യങ്ങളാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News