കുവൈത്തില്‍ സ്വദേശികള്‍ക്കിടയില്‍ തൊഴില്ലാഴ്മ കൂടുന്നു; കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.

  • 30/10/2021

കുവൈത്ത് സിറ്റി : രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ തൊഴില്ലാഴ്മ കൂടുന്നതായി പഠനങ്ങള്‍. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 70% ളം കുവൈത്തികള്‍ക്കും ജോലി നൽകാൻ സർക്കാരിന് കഴിയില്ലെന്ന് സാമ്പത്തിക റിപ്പോർട്ടുകൾ വ്യക്തമാക്കി. സര്‍ക്കാര്‍ മേഖലയില്‍ പരമാവധി 25 ശതമാനം മുതൽ 30 ശതമാനം വരെ തൊഴില്‍ അവസരങ്ങള്‍ മാത്രമാണ് അടുത്ത അഞ്ച്  വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കുവാന്‍ സാധിക്കുവുള്ളൂവെന്നും ശേഷിക്കുന്നവര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയില്‍ പുതിയ  നിയമനങ്ങള്‍ ലഭ്യമാക്കുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കാൻ സഹായകരമാകും. ഓരോ വര്‍ഷവും ബിരുദ പഠനം പൂര്‍ത്തിയാക്കി വരുന്ന സ്വദേശികള്‍ക്ക്  പുതിയ തൊഴിലവസരങ്ങൾ  നല്‍കുവാന്‍ കഴിയാത്തത് വലിയ വെല്ലുവിളിയാണ് തൊഴില്‍ മേഖലയില്‍ ഉയര്‍ത്തുന്നത്. 

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള തൊഴിൽ വിപണിയിൽ നിലവിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാനും രണ്ട് മേഖലകൾ തമ്മിലുള്ള വിടവ് നികത്താൻ പരിഷ്കാരങ്ങൾ ഏർപ്പെടുത്താനും പഠനം ശുപാര്‍ശ ചെയ്തു. അതോടപ്പം  ഓരോ തൊഴിൽ മേഖലയിലും സ്വദേശികൾക്കും വിദേശികൾക്കും അനുപാതം നിശ്ചയിക്കാനും സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം വർധിപ്പിക്കാനും നീക്കമുണ്ട്.സ്വകാര്യ മേഖലയിൽ ജോലിക്ക് കയറാൻ സ്വദേശികൾ വിമുഖത കാണിക്കുകയാണ് . ശമ്പളത്തിന് പുറമെ സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ടും സ്വദേശികൾ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കാൻ താല്പര്യം കാണിക്കുന്നില്ല എന്നതാണ് നിലവിലെ സാഹചര്യം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News