മഴക്കാല അടിയന്തര തയാറെടുപ്പുമായി പൊതുമരാമത്ത് മന്ത്രാലയം

  • 30/10/2021

കുവൈത്ത് സിറ്റി: രാജ്യം ശൈത്യകാലത്തോട് അടുക്കുന്നതിനാൽ മഴക്കാലത്തിനുള്ള തയ്യാറെടുപ്പിനായി പൊതുമരാമത്ത് മന്ത്രാലയം  അടിയന്തര നടപടികൾ പ്രഖ്യാപിച്ചു . മഴക്കാലത്ത് സാധാരണയായി പ്രദേശങ്ങൾക്കിടയിലുള്ള ചില പ്രധാന ഇടറോഡുകളിൽ വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തിലാണ് നടപ‌ടി. മഴക്കാലത്തിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പരിശോധിക്കേണ്ടതിന്റെയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതിന്റെയും മറ്റ് അതോറിറ്റികളുമായി ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയത്തിന്റെ നേതൃത്വങ്ങളോട് ഏജന്റ് എം. വാലിദ് അൽ ഗാനിം ഊന്നിപ്പറഞ്ഞുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞയാഴ്ച മന്ത്രാലയ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നിർണായക ഘട്ടങ്ങളിൽ കരാറുകാരുടെ ടീമുകളുടെ സാന്നിധ്യവും ടണൽ പമ്പുകളുടെ പ്രവർത്തനവും ഉറപ്പാക്കണമെന്നും മഴക്കാലത്ത് മുഴുവൻ സമയവും ഒരു ടീമിന്റെ സാന്നിധ്യമുണ്ടാകണമെന്നും അദ്ദേഹം നിർദേശം നൽകി.  ജീവനും സ്വത്തുക്കളും സംരക്ഷിക്കുക എന്നുള്ളതാണ് മന്ത്രാലയത്തിന്റെ സുപ്രധാന ലക്ഷ്യമെന്നും ഒരു പോരായ്മയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News