കുവൈറ്റ് മ്യൂസിയത്തിലെ പുരാവസ്തുക്കൾ നഷ്ടപ്പെട്ട സംഭവം; റിപ്പോർട്ട് സമർപ്പിച്ചു

  • 30/10/2021

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ മ്യൂസിയത്തിൽ നിന്ന് പുരാവസ്തുക്കൾ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണ സമിതി ഇന്നലെ അന്തിമ വിവരങ്ങൾ സമർപ്പിച്ചതായി യുവജനകാര്യ മന്ത്രിയും നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്ട്സ് ആൻഡ് ലെറ്റേഴ്സ് ചെയർമാനുമായ അബ്ദുൾ റഹ്മാൻ അൽ മുത്തൈരി അറിയിച്ചു. ഈ വിഷയം പബ്ലിക്ക് പ്ലോസിക്യൂഷനിലേക്ക് ശുപാർശ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. 

കുവൈത്ത് നാഷണൽ മ്യൂസിയത്തിലെ കെട്ടിട നമ്പർ ഒന്നിൽ ഉള്ള ഒരു ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന 21 പുരാവസ്തുക്കൾ ആണ് കാണാതായതെന്നാണ് നാഷണൽ കൗൺസിൽ നേരത്തെ രൂപീകരിച്ച പുരാവസ്തു, പൈതൃക അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തൽ. ക്രൂരമായ അധിനിവേശ സമയത്ത് ഇറാഖി സൈന്യം കത്തിച്ചതായുള്ള ഇൻവെന്ററി കമ്മിറ്റിയുടെ കണ്ടെത്തലുകൾ അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശങ്ങൾ നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

അധിനിവേശ സമയത്ത് ഇറാഖി സൈന്യം കത്തിച്ച മ്യൂസിയത്തിലെ ഒന്നാം നമ്പർ കെട്ടിടത്തിലെ ഹാളിൽ നഷ്ട‌പ്പെട്ട 21 പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിരുന്നതായി താൻ രൂപീകരിച്ച അന്വേഷണ സമിതി കണ്ടെത്തിയിട്ടില്ലെന്ന് അൽ മുത്തൈരി വ്യക്തമാക്കി. രാജ്യത്തിന്റെ പുരാവസ്തുക്കൾ ചരിത്രപരവും സാംസ്കാരികവുമായ മൂല്യമുള്ളതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അവ സംരക്ഷിക്കപ്പെടുക തന്നെ വേണം. അതുകൊണ്ട് കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് ശുപാർശ ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News