അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികളുടെ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം

  • 31/10/2021

കുവൈത്ത് സിറ്റി: അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിക്കാൻ കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. ഈ പ്രായ വിഭാ​ഗത്തിലുള്ളവർക്കുള്ള വാക്‌സിനേഷൻ കാര്യക്ഷമമാക്കുന്നതിന് ഒരു പദ്ധതി മന്ത്രാലയം തയാറാക്കി . ഓൺലൈനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ കുട്ടികളുടെ നിയമപരമായ രക്ഷകർത്താക്കൾക്ക് കൊവി‍‍ഡ് വാക്സിൻ എടുക്കുന്നതിനായി എത്തിച്ചേരേണ്ട സമയം, സ്ഥലം എന്നിവ ഉൾപ്പെ‌ടെ ടെകസ്റ്റ് സന്ദേശം ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം, വാഫ്ര, അബ്ദലി  മെഡിക്കൽ സെന്ററുകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും കുവൈത്തികൾക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് ആരോ​ഗ്യ വിഭാ​ഗം അധികൃതർ പറഞ്ഞു. ആ​ദ്യ ഡോസ് എടുക്കാനുള്ളവർക്കും വാക്സിനേഷൻ പൂർത്തിയാക്കാൻ ഉള്ളവർക്കും ഇവിടെ എത്തി വാക്സിൻ സ്വീകരിക്കാമെന്ന് മെബൈൽ ഇമ്മ്യൂണൈസേഷൻ യൂണിറ്റ് ടീം ഹെ‍ഡ് ഡോ. ദിന അൽ ദുബൈബ് അറിയിച്ചു. 

രെജിസ്ട്രേഷൻ ചെയ്യാനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക്ചെയ്യുക 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News