മറീന ക്രെസന്റിൽ ശ്രദ്ധേയമായി വിന്റേജ് കാറുകളുടെ പ്രദർശനം

  • 31/10/2021

കുവൈത്ത് സിറ്റി: വാഹനപ്രേമികളെ ആകർഷിച്ച് മറീന ക്രെസന്റിലെ വിന്റേജ് കാറുകളുടെ പ്രദർശനം. ക്യൂ8 ഓൾഡ് കാർസ് ടീമിന്റെ സീസൺ ഓപ്പണിം​ഗ് ഇവന്റിന്റെ ഭാ​ഗമായി നടന്ന പ്രദർശനത്തിൽ 70ൽ അധികം വിന്റേജ് കാറുകളാണ് ഉണ്ടായിരുന്നത്. ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ്  അൽ ​ഗാനെം ആണ് ഇവന്റ് സ്പോൺസർ ചെയ്തത്. നിസാൻ, ഷെവർലേ, മിനി കൂപ്പർ, മെഴ്സിഡസ്, ഡോഡ്ജ്, ഫോർഡ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വിവിധ മോഡലുകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. നൂറുകണക്കിന് പേരാണ് പ്രദർശനം കാണാൻ എത്തിയത്.

വിവിധ മേഖലകളിൽ കുവൈത്തിന്റെ ഹീറോകളായി മാറിയവർ അവരുടെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രചോദനാത്മകമായ അവതരണങ്ങൾ നടത്തിയത് ചടങ്ങ് ഹൃദ്യമാക്കി. ഔൾ ടീം, ടൈ​ഗർ സ്ക്വാഡ് ടീം, എക്സ്പോ 965 തുടങ്ങി മറ്റ് ടീമുകളും ഇവന്റിൽ പങ്കെടുത്തു. കാഴ്ചക്കാർക്കായും നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News