സ്ത്രീ സുരക്ഷ; കുവൈറ്റ് ​ഗൾഫിൽ ആറാമത്

  • 31/10/2021

കുവൈത്ത് സിറ്റി: സ്ത്രീകൾക്ക് സുരക്ഷയും സമാധാനവും ഏറ്റവും കൂടുതൽ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആ​ഗോള തലത്തിൽ കുവൈത്ത് 123-ാം സ്ഥാനത്ത്. ​ഗൾഫ് രാജ്യങ്ങൾ മാത്രം പരി​ഗണിക്കുമ്പോൾ കുവൈത്ത് ആറാമതാണ്. ലോകമെമ്പാടുമുള്ള സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള കാര്യങ്ങൾ വിശകലനം ചെയ്ത് ജോർജ് ടൗൺ സർവ്വകലാശാലയാണ് പട്ടിക തയാറാക്കിയത്. ആ​ഗോള തലത്തിൽ 24-ാം സ്ഥാനം നേടിയ യുഎഇയാണ് ​ഗൾഫിൽ ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ബഹറൈനും ഖത്തറും പങ്കിട്ടു. പിന്നാലെയുള്ള സൗദി അറേബ്യയും ഒമാനുമാണ്.

15 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് അവർ താമസിച്ചിരുന്ന നഗരത്തിലോ പ്രദേശത്തോ രാത്രിയിൽ തനിച്ച് നടക്കുന്നത് സുരക്ഷിതമാണോ എന്നും റിപ്പോർട്ടിൽ പരിശോധിച്ചു. സ്ത്രീ സമൂഹത്തിനുള്ള പുരോഗതി അളക്കുന്നതും സ്ഥിരമായ ഘടനാപരമായ ലിംഗ അസമത്വങ്ങളെ തിരിച്ചറിയുന്നതും തുല്യമായ നയരൂപീകരണത്തിൽ വളരെ നിർണായകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News