വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

  • 31/10/2021

കൊവിഡ് വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം. ആദ്യ ഡോസ് 50 ശതമാനത്തില്‍ കുറവുള്ളതും, രണ്ടാം ഡോസ് വാക്‌സിന്‍ വിതരണത്തിലും കുറവുള്ള ജില്ലകളിലെ കലക്ടര്‍മാര്‍ യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലായി നാല്‍പതിലധികം ജില്ലകളില്‍ വാക്സിന്‍ വിതരണം കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

സർക്കാർ കണക്കുകൾ പ്രകാരം 1.3 ബില്യൺ ജനങ്ങളുള്ള രാജ്യത്തെ മുതിർന്നവരിൽ മുക്കാൽ ഭാഗവും ഒരു ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. 30 ശതമാനം പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തു. നിലവില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി വിദേശപര്യടനത്തിലാണ്. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിന് പിന്നാലെ യോഗം നടത്താനാണ് തീരുമാനം.


Related News