ആഫ്രിക്കൻ എംബസി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു

  • 31/10/2021

കുവൈത്ത് സിറ്റി: റൗദ  പ്രദേശത്തെ ആഫ്രിക്കൻ എംബസി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ ഇരുപത്തിമൂന്നുകാരനായ ബം​ഗ്ലാദേശി യുവാവ് മരിച്ചു. യുവാവിന്റെ മൃതദേഹം ഫോറൻസിക്ക് പരിശോധനയ്ക്കായി അയച്ചു. അതേസമയം, യുവാവ് തന്റെ പിതാവുമായി ഈ സംഭവം നടക്കുന്നത് മുമ്പ് തർക്കിച്ചതായി വൃത്തങ്ങൾ പറഞ്ഞു. സംഭവം നടന്ന എംബസിയിൽ തന്നെയാണ് യുവാവിന്റെ പിതാവ് ജോലി ചെയ്തിരുന്നത്. ബന്ധപ്പെ‌ട്ട അതോറിറ്റികളിലേക്ക് കേസ് അന്വേഷിക്കുന്നതായി ശുപാർശ ചെയ്തിട്ടുണ്ട്.

Related News