മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കാനുള്ള നടപടികളുമായി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 31/10/2021

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വലിയ കുറവ് വരികയും ആരോ​ഗ്യ സാഹചര്യങ്ങൾ മെച്ചപ്പെടുകയും ചെയ്ത അവസ്ഥയിൽ മരുന്നുകളുടെ സ്റ്റോക്കുകൾ ഉറപ്പാക്കുന്നതിനായുള്ള അടുത്ത ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ച് ആരോ​ഗ്യ മന്ത്രാലയം. സർക്കാർ ആശുപത്രികളിലും വിദ​ഗ്ധ കേന്ദ്രങ്ങളിലും മികച്ച മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിലൂടെ എല്ലാ രോഗികൾക്കും ഉചിതമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് ആരോ​ഗ്യ മന്ത്രാലയം സ്വീകരിക്കുന്നത്.

അനസ്‌തേഷ്യ, തീവ്രപരിചരണ വിഭാഗങ്ങൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്നതുമായി ബന്ധപ്പെട്ട പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിക്ക് മന്ത്രാലയം അടുത്തിടെ നിർദേശം നൽകിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള ചികിത്സകൾക്കായി സർക്കാർ ആശുപത്രികളിലേക്ക് 720,000 ദിനാർ വരുന്ന മരുന്നുകൾ വാങ്ങുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്ന് ആരോ​ഗ്യ മന്ത്രലായം അനുമതിയും നേടിയിരുന്നു. ഇത്തരത്തിൽ അമീരി ആശുപത്രി, ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ അടക്കം ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News