കുവൈത്ത് ടവറിൽ ഒരുമിച്ച് തെളിഞ്ഞ് കുവൈത്ത്, ഇന്ത്യൻ പതാകകൾ.

  • 31/10/2021

കുവൈറ്റ് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയുടെയും കുവൈറ്റിന്റെയും ദേശീയ പതാകകൾ  കുവൈറ്റ് ടവറിൽ  ഒരുമിച്ചു തെളിഞ്ഞു. 

 കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധവും, 2021 എന്ന നാഴികക്കല്ലിന്റെ പ്രാധാന്യവും കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് എടുത്തുപറഞ്ഞു. 

 പരസ്പര വിശ്വാസം, ധാരണ, സഹകരണം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു.കുവൈറ്റ് ടവറിൽ ദേശീയ ത്രിവർണ്ണ പതാക പ്രദർശിപ്പിക്കുന്നത് ഇന്ത്യ ദേശീയ ഐക്യദിനം ആഘോഷിക്കുന്ന വളരെ സവിശേഷമായ ദിവസമാണെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.

എല്ലാ മേഖലകളിലും  ഉഭയകക്ഷി ബന്ധങ്ങളിലെ നിരന്തരമായ പുരോഗതിക്ക് വിലയേറിയ പിന്തുണക്കും സംഭാവനകൾക്കും കുവൈറ്റ് നേതൃത്വത്തിനും കുവൈറ്റിലെ ജനങ്ങൾക്കും അംബാസഡർ നന്ദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News