വ്യാജ മെയ്ഡ് സർവീസ് ഓഫീസ് റെയ്ഡ്; ഒൻപത് പ്രവാസികൾ അറസ്റ്റിൽ.

  • 31/10/2021

കുവൈറ്റ് സിറ്റി :  സബാഹ് അൽ-നാസർ, അബ്ദുല്ല അൽ മുബാറക് പ്രദേശങ്ങളിലെ വ്യാജ ഗാർഹിക തൊഴിലാളി സപ്ലൈ ഓഫീസുകളെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ-ബർജാസിന്റെ നിർദ്ദേശപ്രകാരം, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ടീമുകൾ നടത്തിയ പരിശോധനയിലാണ് വ്യാജ ഗാർഹിക തൊഴിലാളി സപ്ലൈ ഓഫീസുകളിൽ പരിശോധന നടത്തി നിയമ ലംഘകരെ പിടികൂടിയതെന്ന്  ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വ്യക്തമാക്കി.

ഏഴ് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പടെ ഒൻപത് പ്രവാസികളെയാണ്  സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇതിൽ അറബ് വംശജരും ഉൾപ്പെടുന്നു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News