60 വയസ് പിന്നിട്ട എല്ലാ പ്രവാസികൾക്കും ആരോ​ഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും

  • 01/11/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട എല്ലാ പ്രവാസികൾക്കും അക്കാദമിക് യോ​ഗ്യതകളും സർട്ടിഫിക്കേറ്റുകളും പരി​ഗണിക്കാതെ പഴയ ഫീസിന് അനുസൃതമായി പുതിയ നിയമങ്ങൾ പുറപ്പെടുവിക്കുകയും പ്രത്യേക  ആരോ​ഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുമെന്നും റിപ്പോർട്ട്. പൊതു ആരോ​ഗ്യ മേഖലയ്ക്ക് ഭാരമാകാതെ ഇരിക്കാനാണ് ഈ തീരുമാനം. 

മാൻപവർ അതോറിറ്റിയുടെ നടക്കാനിരിക്കുന്ന യോ​ഗത്തിൽ ഫത്വ ആൻഡ് ലെജിസ്‍ലേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് നിയമോപദേശകന്റെ സഹായം വാണിജ്യ മന്ത്രി ഡോ. അബ്‍ദുള്ള അൽ സൽമാൻ തേടിയിട്ടുണ്ട്. ഡയറക്ടർ ജനറൽ അഹമ്മദ് അൽമൂസ പുറപ്പെടുവിച്ച മുൻ തീരുമാനം റദ്ദാക്കാൻ ഡയറക്ടർ ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News