ഇന്ന് മുതൽ 'അഷാൽ' ആപ്പ് വഴി വർക്ക് വിസകൾ നൽകി തുടങ്ങുമെന്ന് റിപ്പോർട്ട്.

  • 01/11/2021

കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയവുമായി ബന്ധിപ്പിച്ച അഷാൽ ആപ്പിലൂടെ ഇന്ന്  മുതൽ വർക്ക് പെർമിറ്റുകൾ നൽകി തുടങ്ങുമെന്ന് റിപ്പോർട്ട്. മാൻപവർ അതോറിറ്റിയുടെ അഷാൽ ആപ്പിൽ വാക്സിനേഷൻ സർട്ടിഫിക്കേറ്റുകൾ ഓൺലൈൻ ആയി അപ്‍ലോ‍ഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. നേരത്തെ, പുതിയ വിസകളും വർക്ക് പെർമിറ്റുകളും നൽകി തുടങ്ങാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  പുതിയ വിസകളും വർക്ക് പെർമിറ്റുകളും നൽകാനുള്ള സംവിധാനത്തെ കുറിച്ച് ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആരോ​ഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് എല്ലാ പ്രവർത്തനങ്ങളും നടത്തണമെന്നാണ് മന്ത്രിസഭ മാൻപവർ അതോറിറ്റിക്ക് നൽകിയിട്ടുള്ള നിർദേശം. വാക്സിനേഷൻ സർട്ടിഫിക്കേറ്റുകൾ വ്യാജൻ അല്ല എന്ന് ഉറപ്പാക്കണം. അതേസമയം, സർക്കാർ കരാറുകളിൽ തൊഴിലാളികളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾ ജോലി സമയം, വർക്ക് പെർമിറ്റ് കാലാവധി, ജോലിയിലെ പദവി, അക്കാദമിക് യോഗ്യത എന്നിവ സൂചിപ്പിക്കുന്ന കരാർ ഫോമുകൾക്കും ഹൗസിം​ഗ് അലവൻസിനുമാപ്പം എയർലൈൻ ടിക്കറ്റുകളും അറ്റാച്ച് ചെയ്ത് നൽകണമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. 

എല്ലാ ജോലികളെയും അതിന്റെ അക്കാദമിക്ക് ഡി​ഗ്രികളുമായി ലിങ്ക് ചെയ്യുന്നതിനുള്ള സംവിധാനം അതോറിറ്റി കൊണ്ട് വന്നിട്ടുണ്ട്. വർക്ക് പെർമിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നത്, സെൽഫ് സ്പോൺസർഷിപ്പ് അടക്കം താമസക്കാർക്കുള്ള 28 സേവനങ്ങളാണ് ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News