കുവൈത്തിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീക്ക് വധശിക്ഷ വിധിച്ച് കോടതി

  • 01/11/2021

കുവൈത്ത് സിറ്റി: ചുറ്റിക കൊണ്ടും മൂർച്ചയേറിയ ഉപകരണങ്ങളും ഉപയോ​ഗിച്ചും ഭർത്താവിനെ കൊലപ്പെടുത്തിയ കുവൈത്തി പൗരയ്ക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ അപ്പീൽ കോടതി. പൗരയ്ക്ക് വിധിച്ചിരുന്ന ജീവപര്യന്തം തടവ് റദ്ദാക്കാൻ കൗൺസിലർ ഹസൽ അൽ ഷമ്മാരി തലവനായ കോടതി ഇന്നലെ തീരുമാനിക്കുകയും വധശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.  പ്രതിയായ സ്ത്രീ ഭർത്താവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

ഭർത്താവിനെ അവർ ചുറ്റിക കൊണ്ട് നിരവധി വട്ടം അടിക്കുകയും മൂർച്ചയേറിയ കത്തി കൊണ്ട് ഉപദ്രവിക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ കാര്യങ്ങളെല്ലാം പ്രതി നിഷേധിച്ചു. 

അതേസമയം, മയക്കുമരുന്ന് കൈവശം വയ്ക്കുകയും ഉപയോ​ഗിച്ച് ശേഷം വാഹനമോടിച്ച് ഗർഭസ്ഥ ശിശു ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിക്ക് ക്രിമിനൽ കോടതി കഠിനാധ്വാനത്തോടെയുള്ള എട്ട് വർഷം തടവിന് ശിക്ഷിച്ചു. കൗൺസിലർ മുതൈബ് അൽ ആർദിയാണ് വിധി പ്രസ്താവിച്ചത്. മയക്കുമരുന്ന് ഉപയോ​ഗിച്ച് വാഹനം ഓടിച്ച് കുവൈത്തി പൗരന്റെയും അദ്ദേഹത്തിന്റെ മകളുടെയും ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിലാണ് വിധി വന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News