കുവൈത്തി പെണ്‍കുട്ടിയുടെ ആത്മഹത്യ; അന്വേഷണം ഊര്‍ജ്ജിതമാക്കി.

  • 01/11/2021

 കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ഫിന്താസില്‍ നിന്നും ആത്മഹത്യ 15 വയസ്സുള്ള കുവൈറ്റ് പെൺകുട്ടി കടുത്ത മാനസിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ടുകള്‍. സഹപാഠികളുടെ  മാനസികവും ശാരീരികവുമായ ഉപദ്രവമാണ് മരണത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.  14 നില കെട്ടിടത്തിൽ നിന്നും പെണ്‍കുട്ടി ചാടിയതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമില്‍ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ എമർജൻസി ജീവനക്കാരും സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല. ഫിന്താസ് ഏരിയ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടന്നുവരുന്നതായും അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News