പുതിയതായി എത്തുന്ന ​ഗാർഹിക തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നത് ആരംഭിച്ച് ആരോ​ഗ്യ മന്ത്രലായം

  • 02/11/2021

കുവൈത്ത് സിറ്റി: ബൽസലാമ പ്ലാറ്റ്ഫോമിലൂടെ രാജ്യത്ത് പുതിയതായി എത്തുന്ന ​ഗാർഹിക തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നൽകുന്നതിന് തുടക്കമിട്ട് ആരോ​ഗ്യ മന്ത്രാലയം. നേരത്തെ വാക്സിൻ സ്വീകരിക്കാത്തവർക്ക് വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പ്പിനുള്ള അവസരം ഒരുക്കുന്നത്. രാജ്യത്തേക്ക് എത്തുന്ന ​​ഗാർഹിക തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്സിനാണ് നൽകുന്നത്. ഇതിന് ശേഷം രണ്ടാം ഡോസ് എടുക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ വിസയിൽ രേഖപ്പെടുത്തിയിട്ടുള്ള സ്പോൺസറുടെ ഫോൺ നമ്പറിൽ സന്ദേശമായി ലഭിക്കും.

വൈറസ് ബാധച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച ​ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കാണ് വാക്സിൻ നൽകുന്നത്. ഇതേസമയം, രാജ്യത്തേക്ക് വരുന്ന തൊഴിലാളികൾ യാത്ര ചെയ്യുന്ന ദിവസത്തിന് 72 മണിക്കൂർ കവിയാത്ത രീതിയിൽ പിസിആർ പരിശോധന നടത്തിയതിന്റെ ഫലം കൈയിൽ കരുതണമെന്നും നിബന്ധനയുണ്ട്. ഇന്ത്യയിൽ നിന്നും ഫിലിപ്പിയൻസിൽ നിന്നും ​ഗാർഹിക തൊഴിലാളികൾ കുവൈത്തിലേക്ക് എത്തിയിട്ടുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News