60 വയസ് പിന്നിട്ടവരുടെ വിസ പുതുക്കൽ; പ്രശ്നം പരിഹരിക്കാൻ ഊർജിത ശ്രമം.

  • 02/11/2021

കുവൈത്ത് സിറ്റി: അറുപത് വയസ് പിന്നിട്ട സർവ്വകലാശാല ബിരു​ദമില്ലാത്ത പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾ പരിശ്രമം തുടരുമ്പോൾ  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുതിയ ഫോർമാറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. പുതിയ ഫോർമാറ്റ് അനുസരിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് അതേപടി തുടരുമെങ്കിലും ഈ വിഭാഗം ആളുകൾക്ക് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും. ആരോഗ്യ ഇൻഷുറൻസ് പൊതുവൽക്കരിക്കാനുള്ള സാഹചര്യമാണ് ഉയർന്ന് വന്നിട്ടുള്ളത്.

അക്കാദമിക്ക് യോ​ഗ്യതകളോ സർട്ടിഫിക്കേറ്റുകളോ പരി​ഗണിക്കാതെ 60 വയസ് പിന്നിട്ട എല്ലാ പ്രവാസികൾക്കും ആരോ​ഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. പൊതു ആരോ​ഗ്യ മേഖലയ്ക്ക് ഒരു ബാധ്യതയാകാതിരിക്കാനാണ് ഈ നീക്കം. മാൻപവർ അതോറിറ്റിയുടെ നടക്കാനിരിക്കുന്ന യോ​ഗത്തിൽ ഫത്വ ആൻഡ് ലെജിസ്‍ലേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് നിയമോപദേശകന്റെ സഹായം വാണിജ്യ മന്ത്രി ഡോ. അബ്‍ദുള്ള അൽ സൽമാൻ തേടിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News