വിസകൾ ഭാര്യയ്ക്കും കുട്ടികൾക്കും മാത്രം; മറ്റുള്ളവർക്കുള്ള വിസയ്ക്ക് കൂടുതൽ സമയമെടുത്തേക്കാം

  • 02/11/2021

കുവൈറ്റ് സിറ്റി : കുവൈറ്റിലേക്കുള്ള എൻട്രി വിസകൾ വീണ്ടും അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചപ്പോൾ, നിലവിലെ നിർദ്ദേശങ്ങളിൽ പ്രവാസികൾക്കുള്ള ടൂറിസ്റ്റ് വിസ ഉൾപ്പെടുന്നില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ എൻട്രി വിസകൾ  അനുവദിക്കുന്നത് ഭാര്യയ്ക്കും,  16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും (ടൂറിസ്റ്റ്) ഫാമിലി വിസയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, അതോടൊപ്പം 53 രാജ്യങ്ങളിലെ പൗരന്മാർക്ക് വാണിജ്യ സന്ദർശന വിസകൾക്കും സർക്കാർ സന്ദർശനത്തിനും ഇ-വിസകൾ  ആരംഭിച്ചിരിക്കുന്നു. 

അതേസമയം, എൻട്രി വിസകളും വർക്ക് പെർമിറ്റുകളും അതോറിറ്റിയുടെ ഇലക്ട്രോണിക് സേവന പോർട്ടലുകൾ വഴി വീണ്ടും നൽകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു, മറ്റ് വിഭാഗങ്ങൾക്കുള്ള വിസിറ്റ് വിസ നൽകുന്നതിന് കൂടുതൽ സമയമെടുത്തേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News