കാലാവസ്ഥാ വൃതിയാനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളിൽ കുവൈത്ത് പ്രതിജ്ഞാബദ്ധം

  • 02/11/2021

കുവൈത്ത് സിറ്റി: കാലാവസ്ഥാ വൃതിയാനവുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകളോടുള്ള കുവൈത്തിന്റെ പ്രതിബദ്ധത വീണ്ടും ഒരിക്കൽ കൂടെ എടുത്ത് പറഞ്ഞ് എൺവയോൺമെന്റ് പബ്ലിക്ക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്‍ദുള്ള അഹമ്മദ് അൽ ഹമൗദ്. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബായെയും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായെയും പ്രതിനിധീകരിച്ച് യുഎന്നിന്റെ കാലാവസ്ഥാ വൃതിയാനവുമായി ബന്ധപ്പെട്ട കോൺഫറൻസിൽ പങ്കെടുക്കുന്ന സംഘത്തിൽ ഷെയ്ഖ് അബ്‍ദുള്ളയും ഉണ്ട്.

അന്താരാഷ്ട്ര കരാറുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും കുവൈത്ത് അതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താപനില വർധനവ് ഒന്നര ഡിഗ്രിയിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്യാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. കാലാവസ്ഥാ വൃതിയാനം പരിമിതപ്പെടുത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രദേശങ്ങൾ വർധിപ്പിക്കുന്നത് അടക്കമുള്ള ചൂട് കുറയ്ക്കാൻ സഹായിക്കുന്ന പരിസ്ഥിതി സൗഹൃദവും കാർഷികവുമായ പദ്ധതികൾ കുവൈത്ത് സർക്കാർ നടപ്പാക്കുന്നുണ്ടെന്നും ഷെയ്ഖ് അബ്‍ദുള്ള കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News