ഗുരുതരമായ നിർമ്മാണ ലംഘനങ്ങൾക്കെതിരെ നടപടി; ബിനെയ്ദ് അൽ ഘറിലെ പ്രവാസികളെ ഒഴിപ്പിക്കുമെന്ന് ഗവർണർ

  • 02/11/2021

കുവൈത്ത് സിറ്റി: നെയ്ദ് അൽ ഘറിലെ ഗുരുതരമായ നിർമ്മാണ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇവ പൊളിച്ച് നീക്കുമെന്നും ക്യാപിറ്റൽ  ​ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ്. തിങ്ങിപ്പാർക്കുന്ന പ്രവാസികളെ ഒഴിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ബിനെയ്ദ്അൽ ഘർ പ്രദേശത്ത് ​ഗവർണർ പരിശോധന നടത്താൻ എത്തിയിരുന്നു. മുനസിപ്പാലിറ്റി എമർജൻസി സംഘവും തലവൻ സൈദ് അൽ എൻസിയും ​ഗവർണറേറ്റ് ജനറൽ ഓഫീസിലെ ഉദ്യോ​ഗസ്ഥരും അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്നു.

മാതൃരാജ്യത്തിന്റെ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും പൗരന്മാരുടെയും താമസക്കാരുടെയും അന്തസ് സംരക്ഷിക്കുകയും ചെയ്യാനാണ് നിയമങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങളുമായി ചേർന്നും പൊതു, സ്വകാര്യ ഏജൻസികളുമായി സഹകരിച്ചും നിയമലംഘരെ പിടികൂടുക തന്നെ ചെയ്യും. അതേസമയം, പ്രവാസികൾ തിങ്ങിപ്പാർക്കുന്ന 16 സ്ഥലങ്ങൾ ഒഴിപ്പിച്ചെന്നും ഇവ ഉടൻ പൊളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News