കോവിഡ് ബൂസ്റ്റർ ഡോസിന് ഇനി മുൻ‌കൂർ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ല; ആരോഗ്യമന്ത്രലയം.

  • 02/11/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ  കോവിഡ് വാക്‌സിൻ  ബൂസ്റ്റർ ഡോസിന്  ഇനി മുൻ‌കൂർ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ലെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 6 മാസം കഴിഞ്ഞവർക്ക്‌  കോവിഡ് -19 വാക്സിനേഷന്റെ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ് )  മുൻകൂർ അപ്പോയിന്റ്മെന്റുകളില്ലാതെ സ്വീകരിക്കാൻ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പകർച്ചവ്യാധിയുടെ വ്യാപനം പരിമിതപ്പെടുത്താനും മികച്ച പ്രതിരോധ മാർഗങ്ങൾ നൽകാനുമുള്ള ലക്ഷ്യത്തോടെ കൊവിഡ്-19 വാക്സിനേഷൻ നടത്താനുള്ള ദേശീയ കാമ്പെയ്‌നിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഈ ഡോസ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ മിഷ്‌റഫ് ഏരിയയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ കോവിഡ്-19 വാക്‌സിനേഷൻ  കേന്ദ്രത്തിലേക്ക് നേരിട്ട് പോകണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധശേഷി സജീവമാക്കുന്നതിനും അണുബാധയുടെ അപകടസാധ്യതയിൽ നിന്ന് മികച്ച സംരക്ഷണം നൽകുന്നതിനും ഈ ഡോസ് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News